11:31pm 12 November 2026
NEWS
KBFൻ്റെ ‘Meet A Member’ പദ്ധതിക്ക് ഔദ്യോഗിക തുടക്കം
11/02/2026  06:01 PM IST
nila
KBFൻ്റെ ‘Meet A Member’ പദ്ധതിക്ക് ഔദ്യോഗിക തുടക്കം

KBFൻ്റെ  ‘Meet A Member’ പദ്ധതി സ്ഥാപക പ്രസിഡന്റായ ശ്രീ. അബ്ദുള്ള തെരുവത്തിൻ്റെ ഓഫീസിൽവെച്ച് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. KBF അംഗങ്ങളെ വ്യക്തിഗതമായി സന്ദർശിച്ച് അവരുടെ ബിസിനസുകളെക്കുറിച്ച് ആഴത്തിലുള്ള ധാരണ നേടുകയും, അംഗങ്ങളുടെ പ്രവർത്തനങ്ങൾക്ക് കൂടുതൽ വ്യക്തതയും ദൃശ്യതയും നൽകുകയും ചെയ്യുന്നതാണ് ഈ പദ്ധതിയുടെ മുഖ്യ ലക്ഷ്യം.

അംഗങ്ങൾ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുക, സഹകരണ സാധ്യതകൾ വർധിപ്പിക്കുക, കൂടുതൽ സുതാര്യവും പിന്തുണയുള്ളതുമായ ഒരു ബിസിനസ് സമൂഹം രൂപപ്പെടുത്തുക എന്നിവയ്ക്കുള്ള നിർണായക നടപടിയായാണ് ഈ പദ്ധതി വിലയിരുത്തപ്പെടുന്നത്.
പരിപാടിയൽ KBF പ്രസിഡൻ്റ് ഷെഹീൻ ഷാഫി, ജനറൽ സെക്രട്ടറി അബ്‌ദുൽ ഗഫൂർ,വൈസ് പ്രസിഡൻ്റ് ഷെജി വലിയകത്ത്,ജോയിൻ്റ്   സെക്രട്ടറി ഷിഹാബ് ഷരീഫ്, KBF സ്ഥാപക പ്രസിഡൻ്റ്  അബ്ദുള്ള തെരുവത്ത്,മെമ്പർ അസിം അബ്‌ദുള്ള എന്നിവർ പങ്കെടുത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img